ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മരുഭൂമിയിലെ മഴ

മരുഭൂമിയിലെ മഴയ്ക്ക് ഗ്രാമവിശുദ്ധിയുടെ സൗന്ദര്യമില്ല. ചാറ്റൽ മഴയെ പുണർന്ന് വരുന്ന കാറ്റിന് തലോടുവാൻ ഇവിടെ പച്ചില കൂട്ടങ്ങളില്ല. കോൺക്രീറ്റ് സൗദങ്ങൾക്കിടയിലൂടെ തോരാതെ പെയ്തിറങ്ങുന്ന മഴയിൽ നിറഞ്ഞൊഴുകാൻ വയലുകളും,തോടുകളുംമില്ല. പെയ്ത മഴകളിൽ ന്നനയുവാൻ കാലി കൂട്ടങ്ങളില്ല. പുതുമഴയുടെ ചുണ്ടുകള്‍ ഭൂമിയിൽ മുത്തമിടുന്ന പുതുമണ്ണിന്‍ മദകഗന്ധവുംമില്ല. രാത്രി മഴയുടെ നിശബ്ദതയിൽ കലപില കൂടുവാൻ ചീവിടുകളുംമി ല്ല. തോരാത്ത മഴയിലുള്ളത് നാടിന്റെ ഓർമ്മകൾ മാത്രം. ഓർമ്മകൾ തേടി തിരികെ മടങ്ങിയാൽ നാട്ടിൽ മഴയില്ലാത്ത മരുഭൂമിയും.

പ്രണയ ദിനം

ഒരു ഫേസ്ബുക്ക് പേജ് കൊണ്ടൊ വാട്സ് ആപ്പ് പ്രൊഫൈൽ പിക്ക് കൊണ്ടൊ വർണ്ണിയ്ക്കാൻ ആവുന്നതല്ല നമ്മുടെ നഷ്ട പ്രണയം. ഒരുപക്ഷെ അങ്ങ് കാതങ്ങൾക്ക് അപ്പുറം മറ്റൊരാൾക്ക് സ്വന്തമായി കഴിഞ്ഞിട്ട് പോലും ഇന്നൊരാൾ നമ്മുടെ ഫേസ് ബുക്ക് പേജിലേക്കും  വാട്സ് ആപ്പ് സ്റ്റാറ്റസിലേക്കും കണ്ണും നട്ട് നോക്കിയിരിക്കുന്നുണ്ടാവും . ആ മനസിനെ എന്തിനാണ് നമ്മൾ നഷ്ട പ്രണയത്തിന്റെ അക്ഷരങ്ങൾ എഴുത്തിവെച്ച് കുത്തി നോവിക്കുന്നത് നമ്മുടെ നഷ്ട്ടങ്ങളും വേദനകളും നമ്മുടെത് മാത്രമാണ്. അത് നമ്മുടെ ഉളളിൽ ഒരു കാറ്റ് പോലെ  തലോടിയും.... ഒരു മഴ പോലെ പെയ്തിറങ്ങിയും.... ഒരു വെയിൽ പോലെ കത്തിയെരിഞ്ഞും.... ഋതുഭേതങ്ങൾ തീർക്കട്ടെ. പ്രണയം തളിർക്കുന്ന മനസുകൾക്കും പ്രണയം തളർത്തിയ മനസുകൾക്കും ഹൃദയം നിറഞ്ഞ പ്രണയദിനാശംസകൾ

ബാല്യകാലം

എനിക്കൊരു ബാല്യമുണ്ടായിരുന്നു ചെളിയിൽ ഉഴുതു മറിഞ്ഞൊരു നല്ല ബാല്യം ചാറ്റൽ മഴയെ പീപ്പി കുട കൊണ്ട് തട്ടിമാറ്റിയ ബാല്യം കൂകും കുയില്‍ നാദത്തെ കൂകി തോൽപ്പിച്ച നിഷ്കളങ്ക ബാല്യം ഓണത്തുമ്പിക്ക് പുറകെ ഓടിതളർന്ന ബാല്യം മാവിൻ കൊമ്പിലെ മൂവാണ്ടനെ കല്ലെറിഞ്ഞ് നൊവിച്ച മധുരമുള്ള ബാല്യം കൂടെ പഠിച്ചവളെ കൂടെകൂട്ടാൻ കൊത്തിച്ചൊരു പ്രണയ ബാല്യം. മയിൽപീലി കണ്ണിനെ പുസ്തകത്താളിലൊളിപ്പിച്ചും അപ്പുപ്പൻ താടി പറത്തിയും മഷിതണ്ടൊടിച്ചും നടന്നകന്ന വഴികളിലൂടെ തിരിച്ചടുകാനാവത്ത ആ ബാല്യമിന്ന് പുതു പുസ്തകതാളിൽ നിന്നുയരുന്ന ഗന്ധമായ് ഓർമ്മകളിൽ മാത്രം.

എന്റെ പ്രണയം

പ്രണയിച്ചിട്ടുണ്ട് ആത്മാർതമായി അതും പ്രണയം എന്താണ് എന്ന് അറിയാത്ത പ്രായത്തിൽ. നിഷ്കളങ്കതയുടെ എല്ലാ മൂല്യങ്ങളും കാത്ത് സൂക്ഷിച്ച് ആ പ്രണയം ബാല്യവും കൗമാരവും പിന്നിട്ട് മുന്നോട്ട് പോയി. ജീവിതത്തിൽ യൗവനം വിരുന്നെതിയപ്പോൾ ആ പ്രണയത്തെ തട്ടിമാറ്റെണ്ടി വന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് മൗനമാണ് എന്റെ ഉത്തരം. യൗവനത്തിന്റെ വേലിയേറ്റത്തിൽ ചിതറി പോയ ആ സ്വപ്നചിപ്പികൾ തിരയുവാൻ എനിക്കിനി താൽപര്യമില്ല. ഇനിയൊരു പ്രണയത്തിന്റെ കുഞ്ഞ്കാറ്റിന് പോലും കടന്നുവരാനാവാത്ത വിധം എന്റെ ഹൃദയത്തിന്റെ വാതായനങ്ങൾക്ക് ഞാൻ താഴിട്ടിരിക്കുന്നു. അലയടങ്ങിയ കടൽ പോലെ  ശീതളമായ തടാകം പോലെ എന്റെ മനസ്സിന്ന് ശാന്തമാണ്.

അണികൾ

രാഷ്ട്രീയ രാക്ഷസ കോമര കൂട്ടങ്ങൾ കൊട്ടാരകെട്ടിലിരുന്ന് കൊല്ലെട...തല്ലെടാ... മൗനമായി അരുളിടുന്നു. അച്ഛനായി മകനായി അന്തിയ്ക്ക് ചെല്ലേണ്ട അണികൾ അന്തി ഇരുട്ടിൽ ചോരയിൽ തീർന്നിടുന്നു. തീരാത്ത കണ്ണീരായ് ഒര് കുടിലിന്റെ തണൽ വെട്ടിമാറ്റിയോർ നിയമത്തിൻ പഴുതിൽ ആനന്ദം തൂകിടുന്നു. വാവിട്ട് കരയുന്ന കുടിലിൽ ഒരു പുഷ്പചക്ര ചെലവിൽ കപട സാന്ത്വന വാക്കുമായി കദർ കൂട്ടം രാഷ്ട്രീയ കണ്ണീരൊഴുകിടുന്നു. കവലയിൽ തൊണ്ട കീറിയും ഹർത്താൽ മുഴക്കിയും രാക്ഷസ കൂട്ടങ്ങൾ സാമ്രജ്യംനീണാൽ ഉയർത്തിടുന്നു നാഥനില്ലാതെ വാവിട്ട് കരയുന്ന കുടിലിന്റ ചുമരുകൾ ഇനി നിറം മങ്ങിയ മനുഷ്യ രൂപങ്ങളായി നഷ്ട കഥകൾ വരച്ചിടുന്നു.

ഖബർ

ഓരോ ഖബറും നന്മതിന്മകളുടെ കുടീരങ്ങളാണ്... കൂട്ടിരിക്കാനാരുമില്ലാത്ത മൂന്ന് പിടിയിൽ തനിച്ചായ കുടീരം. ഒരോ ഖബറും തിരിച്ചറിവാണ്... ശാശ്വതമല്ലാത്ത  ഭൂമിയെക്കുറിച്ച്, ...

നന്ദിത

പതിനെട്ട് വർഷങ്ങൾക്ക് മുൻപ് മഞ്ഞ് വീഴുന്ന ഒരു ജനുവരി മാസത്തിൽ തിരശീലയുടെ പുറകിലേക്ക് സ്വയം നടന്നകന്ന ആരാലും ശ്രദ്ധിക്കപെടാതെ പോയ എഴുത്തുകാരി നന്ദിത. പ്രണയവും വ...

എൻ ഓർമ്മകൾ

എന്നിലേക്കാഴത്തിൽ ഓർമ്മകൾ തൊടും നേരം എന്നിലായ് വർഷിക്കുന്നു വിരഹപ്പെരും മഴ! കാത്തു നിന്ന വഴികളിൽ ഓർത്ത് വെയ്ക്കാൻ തന്ന നിമിഷങ്ങൾ സർപ്പങ്ങളായ് കൊത്തുവാനാഞ്ഞീ...

ഇതോ പുഴ

   നിഴൽ പോലുംമില്ലാതെ നിള. മർത്യർ തന്നോരു വേദനയിൽ എൻ പ്രാണൻ അകന്നു പോയി പ്രാണനിലാതൊരു പ്രേതമായി ദിശയറിയാതലയുന്നു ഞാൻ എൻ ചാരമിന്ന് സൗദങ്ങൾ സൗദങ്ങളിലെ മർത്യർ ഉരിയിടുന്നു പുഴയെന്ന്. ഇതോ പുഴ.......

നിളയോരം

വാടിവിഴുന്നതാണ് ഒരു പൂവിന്റെ വേദന മാഞ്ഞ്മറയുന്നത് ഒരു നിഴലിന്റെ വേദന ബന്ധങ്ങൾ തകരുന്നത് മനുഷ്യന്റെ വേദന ''നിളയുടെ വേദന അവളിലെ മണൽതരികൾ കവരുന്നതും."

മച്ചാട്

ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശീവപേരൂരിന്റെ വടക്ക് കശുമാവിൻ മലനിരകൾക്ക് താഴെ ഹരിത മനോഹരിയായി വയലുകളും തോട്കളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി. അവൾക്ക് മുകളിലൂടെ മതസൗഹാർദ്ദത്തിന്റെ വെള്ളരിപ്രാവുകൾ പാറി പറക്കുന്ന സുന്ദര ഗ്രാമം അതാണ് മച്ചാട്. പാതിര കുർബാനയും സുബ്ഹി ബാങ്ക് വിളിയും മകരമഞ്ഞിലെ ശരണ മന്ത്രധ്വനികളും കേട്ടുണരുന്ന മച്ചാട്കാരിൽ ഒരുവനാകാൻ ഈയുള്ളവനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ ഇന്നേവരെ കയറി ഇറങ്ങി പോയ സൗഹൃദങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധിനംചെലുത്തിയിരുക്കുന്നതും ഇവിടത്തെ എന്റെ ഹൈന്ദവ സുഹൃത്തുകളാണ്, ആ സൗഹൃദങ്ങൾ ഇന്നും ഞാൻ ഒരു സ്നേഹ നിധിപോലെ കാത്ത് സൂക്ഷിച്ച് പോരുന്നു. സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായിരുന്ന എന്റെ അയൽവാസി അമ്മിണിയമ്മ വിളമ്പി തന്നിരുന്ന കുത്തരിച്ചോറിന്റെയും കറികൂട്ടുകളുടെയും കൊതിയൂറും സ്വാദ്........... കർക്കിടകത്തിൽ തകർത്ത് പെയ്യുന്ന മഴയിൽ ഞങ്ങളുടെ സ്വന്തം മൈതാനപുൽതകിടിയിൽ (പാറപ്പുറം)പരസ്പരം പോരടിച്ച് വലനിറച്ച് കാൽപന്തിൽ വിസ്മയം തീർത്ത സായഹ്നങ്ങൾ ..... , അങ്ങോട്ടുംമിങ്ങോട്ടും സൊറ പറഞ്ഞും തമ്മിലടിച്ചും സന്ധ്യാനേരങ്ങൾ ചിലവഴിച്ചിരുന...

ആമുഖം

പ്രവാസ ജീവിധത്തിന്റെ ഒറ്റപ്പെടലിൽ മനസ്സിന്റെ  നോവുകളും ചെറിയ സന്തോഷങ്ങളും വലിയ ആശങ്കകളും പങ്കുവയ്ക്കാൻ ഒരു ഇടം. എന്റെ ചിന്തകളും കൊച്ചു കൊച്ചു അറിവുകളും ഞാൻ ഇനി മുതൽ ഇ ബ്ലോഗിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നു .അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിച്ചു .                                         അമീർ റാഹ Please foloow my blog . http://ameerraha.blogspot.com/