രാഷ്ട്രീയ രാക്ഷസ
കോമര കൂട്ടങ്ങൾ
കൊട്ടാരകെട്ടിലിരുന്ന്
കൊല്ലെട...തല്ലെടാ...
മൗനമായി അരുളിടുന്നു.
അച്ഛനായി മകനായി
അന്തിയ്ക്ക് ചെല്ലേണ്ട
അണികൾ അന്തി ഇരുട്ടിൽ
ചോരയിൽ തീർന്നിടുന്നു.
തീരാത്ത കണ്ണീരായ്
ഒര് കുടിലിന്റെ തണൽ
വെട്ടിമാറ്റിയോർ
നിയമത്തിൻ പഴുതിൽ
ആനന്ദം തൂകിടുന്നു.
വാവിട്ട് കരയുന്ന കുടിലിൽ
ഒരു പുഷ്പചക്ര ചെലവിൽ
കപട സാന്ത്വന വാക്കുമായി
കദർ കൂട്ടം രാഷ്ട്രീയ
കണ്ണീരൊഴുകിടുന്നു.
കവലയിൽ തൊണ്ട കീറിയും
ഹർത്താൽ മുഴക്കിയും
രാക്ഷസ കൂട്ടങ്ങൾ
സാമ്രജ്യംനീണാൽ
ഉയർത്തിടുന്നു
നാഥനില്ലാതെ വാവിട്ട്
കരയുന്ന കുടിലിന്റ
ചുമരുകൾ ഇനി
നിറം മങ്ങിയ മനുഷ്യ രൂപങ്ങളായി
നഷ്ട കഥകൾ വരച്ചിടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ