എനിക്കൊരു ബാല്യമുണ്ടായിരുന്നു ചെളിയിൽ ഉഴുതു മറിഞ്ഞൊരു നല്ല ബാല്യം ചാറ്റൽ മഴയെ പീപ്പി കുട കൊണ്ട് തട്ടിമാറ്റിയ ബാല്യം കൂകും കുയില്‍ നാദത്തെ കൂകി തോൽപ്പിച്ച നിഷ്കളങ്ക ബാല്യം ഓണത്തുമ്പിക്ക് പുറകെ ഓടിതളർന്ന ബാല്യം മാവിൻ കൊമ്പിലെ മൂവാണ്ടനെ കല്ലെറിഞ്ഞ് നൊവിച്ച മധുരമുള്ള ബാല്യം കൂടെ പഠിച്ചവളെ കൂടെകൂട്ടാൻ കൊത്തിച്ചൊരു പ്രണയ ബാല്യം. മയിൽപീലി കണ്ണിനെ പുസ്തകത്താളിലൊളിപ്പിച്ചും അപ്പുപ്പൻ താടി പറത്തിയും മഷിതണ്ടൊടിച്ചും നടന്നകന്ന വഴികളിലൂടെ തിരിച്ചടുകാനാവത്ത ആ ബാല്യമിന്ന് പുതു പുസ്തകതാളിൽ നിന്നുയരുന്ന ഗന്ധമായ് ഓർമ്മകളിൽ മാത്രം.
എന്റെ അനുഭവങ്ങളാണ് എന്റെ അക്ഷരങ്ങൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ