പ്രണയിച്ചിട്ടുണ്ട് ആത്മാർതമായി അതും പ്രണയം എന്താണ് എന്ന് അറിയാത്ത പ്രായത്തിൽ.
നിഷ്കളങ്കതയുടെ എല്ലാ മൂല്യങ്ങളും കാത്ത് സൂക്ഷിച്ച് ആ പ്രണയം ബാല്യവും കൗമാരവും പിന്നിട്ട് മുന്നോട്ട് പോയി. ജീവിതത്തിൽ യൗവനം വിരുന്നെതിയപ്പോൾ ആ പ്രണയത്തെ തട്ടിമാറ്റെണ്ടി വന്നു.
അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് മൗനമാണ് എന്റെ ഉത്തരം.
അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് മൗനമാണ് എന്റെ ഉത്തരം.
യൗവനത്തിന്റെ വേലിയേറ്റത്തിൽ ചിതറി പോയ ആ സ്വപ്നചിപ്പികൾ തിരയുവാൻ എനിക്കിനി താൽപര്യമില്ല.
ഇനിയൊരു പ്രണയത്തിന്റെ കുഞ്ഞ്കാറ്റിന് പോലും കടന്നുവരാനാവാത്ത വിധം എന്റെ ഹൃദയത്തിന്റെ വാതായനങ്ങൾക്ക് ഞാൻ താഴിട്ടിരിക്കുന്നു.
ഇനിയൊരു പ്രണയത്തിന്റെ കുഞ്ഞ്കാറ്റിന് പോലും കടന്നുവരാനാവാത്ത വിധം എന്റെ ഹൃദയത്തിന്റെ വാതായനങ്ങൾക്ക് ഞാൻ താഴിട്ടിരിക്കുന്നു.
അലയടങ്ങിയ കടൽ പോലെ ശീതളമായ തടാകം പോലെ എന്റെ മനസ്സിന്ന് ശാന്തമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ