പതിനെട്ട് വർഷങ്ങൾക്ക് മുൻപ് മഞ്ഞ് വീഴുന്ന ഒരു ജനുവരി മാസത്തിൽ തിരശീലയുടെ പുറകിലേക്ക് സ്വയം നടന്നകന്ന ആരാലും ശ്രദ്ധിക്കപെടാതെ പോയ എഴുത്തുകാരി നന്ദിത.
പ്രണയവും വിരഹവും, ശക്തമായ കാവ്യഭാഷയുടെ പട്ടുനൂലിനാൽ ബന്ധിച്ച് സ്വന്തം ഡയറിതാളുകളിൽ കുത്തികുറിച്ചവൾ. യാതൃഷികമായാണ് നന്ദിതയെ കുറിച്ചുള്ള ഒരു ഡോക്യുമെറ്ററി ശ്രദ്ധയിൽ പെടുന്നത്... ഡോക്യുമെന്ററിയിലെ വർണ്ണനകളാവാം എന്നെ നന്ദിതയുടെ കവിതകളിലേക്ക് എത്തിച്ചത്.
ശരാശരിയ്ക്ക് താഴെമാത്രം കവിത ആസ്വാദനമുള്ള എനിക്ക് പ്രണയത്തെയും മരണത്തെയും ഒരു പോലെ സ്നേഹിച്ച നന്ദിതയുടെ വരികൾക്ക് മുൻപ്പിൽ മുഖം തിരിക്കാനായില്ല. പ്രണയിക്കുകയും വിരഹം കൊണ്ട് മുറിവേൽക്കുകയും ചെയ്ത ഏതൊരാൾക്കും ആ വരികളിൽ നിന്ന് കണ്ണെടുകാനാവില്ല.
നന്ദിതയുടെ കവിതകളുടെ മേച്ചിൽ പുറങ്ങളിലൂടെ സഞ്ചരിച്ചാൽ നാം ആരൊടൊകെയോ പറയാൻ മോഹിച്ച് മറന്ന് വെച്ച വാക്കുകളുടെ പകർത്തെഴുത്താണെന്ന സത്യം തിരിച്ചറിയും .
നന്ദിതയുടെ മരണശേഷം ഡയറിത്താളുകളില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചപ്പോഴാണ് നന്ദിതയെന്ന അധ്യാപികയുടെ സര്‍ഗ്ഗാത്മകശക്തി ലോകം അറിയുന്നത്.
പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറൻ വൈലറ്റ് പൂക്കൾ തേടിപോയ ആ അവസാനരാത്രി.... അവരിലേക്കെത്തിയ ഫോണ്‍ സന്ദേശമായിരിക്കാം അവരെ പൈശാചികമായ ആത്മഹത്യ എന്ന തീരുമാനത്തിൽ എത്തിച്ചത്. ഒരു പക്ഷെ അന്ന് ആ ഫോണിൽ നിന്ന് സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വാക്കുകൾ അവരുടെ കാത്തുകളിൽ അലയടിച്ചിരുന്നെങ്കിൽ ഇന്ന് മലയാള സാഹിത്യത്തിന് ചന്ദനസുഗന്ധമുള്ള ഒരു കവയിത്രിയെ കിട്ടുമായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ