മരുഭൂമിയിലെ മഴയ്ക്ക് ഗ്രാമവിശുദ്ധിയുടെ സൗന്ദര്യമില്ല.
ചാറ്റൽ മഴയെ പുണർന്ന് വരുന്ന കാറ്റിന് തലോടുവാൻ ഇവിടെ പച്ചില കൂട്ടങ്ങളില്ല.
കോൺക്രീറ്റ് സൗദങ്ങൾക്കിടയിലൂടെ
തോരാതെ പെയ്തിറങ്ങുന്ന മഴയിൽ നിറഞ്ഞൊഴുകാൻ
വയലുകളും,തോടുകളുംമില്ല.
പെയ്ത മഴകളിൽ ന്നനയുവാൻ കാലി കൂട്ടങ്ങളില്ല.
പുതുമഴയുടെ ചുണ്ടുകള്‍ ഭൂമിയിൽ മുത്തമിടുന്ന
പുതുമണ്ണിന്‍ മദകഗന്ധവുംമില്ല.
രാത്രി മഴയുടെ നിശബ്ദതയിൽ കലപില കൂടുവാൻ ചീവിടുകളുംമില്ല.
തോരാത്ത മഴയിലുള്ളത് നാടിന്റെ ഓർമ്മകൾ മാത്രം.
ഓർമ്മകൾ തേടി തിരികെ മടങ്ങിയാൽ
നാട്ടിൽ മഴയില്ലാത്ത മരുഭൂമിയും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ