ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശീവപേരൂരിന്റെ വടക്ക് കശുമാവിൻ മലനിരകൾക്ക് താഴെ ഹരിത മനോഹരിയായി വയലുകളും തോട്കളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി. അവൾക്ക് മുകളിലൂടെ മതസൗഹാർദ്ദത്തിന്റെ വെള്ളരിപ്രാവുകൾ പാറി പറക്കുന്ന സുന്ദര ഗ്രാമം അതാണ് മച്ചാട്.
പാതിര കുർബാനയും സുബ്ഹി ബാങ്ക് വിളിയും മകരമഞ്ഞിലെ ശരണ മന്ത്രധ്വനികളും കേട്ടുണരുന്ന മച്ചാട്കാരിൽ ഒരുവനാകാൻ ഈയുള്ളവനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ ഇന്നേവരെ കയറി ഇറങ്ങി പോയ സൗഹൃദങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധിനംചെലുത്തിയിരുക്കുന്നതും ഇവിടത്തെ എന്റെ ഹൈന്ദവ സുഹൃത്തുകളാണ്, ആ സൗഹൃദങ്ങൾ ഇന്നും ഞാൻ ഒരു സ്നേഹ നിധിപോലെ കാത്ത് സൂക്ഷിച്ച് പോരുന്നു.
സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായിരുന്ന എന്റെ അയൽവാസി അമ്മിണിയമ്മ വിളമ്പി തന്നിരുന്ന കുത്തരിച്ചോറിന്റെയും കറികൂട്ടുകളുടെയും കൊതിയൂറും സ്വാദ്...........
കർക്കിടകത്തിൽ തകർത്ത് പെയ്യുന്ന മഴയിൽ ഞങ്ങളുടെ സ്വന്തം മൈതാനപുൽതകിടിയിൽ (പാറപ്പുറം)പരസ്പരം പോരടിച്ച് വലനിറച്ച് കാൽപന്തിൽ വിസ്മയം തീർത്ത സായഹ്നങ്ങൾ ..... ,
അങ്ങോട്ടുംമിങ്ങോട്ടും സൊറ പറഞ്ഞും തമ്മിലടിച്ചും സന്ധ്യാനേരങ്ങൾ ചിലവഴിച്ചിരുന്ന മതിൽകെട്ട്..........
എന്നെ പ്രണയിക്കാൻ പഠിപ്പിച്ചും നിരാശപെടുത്തിയും ഒരുപാട് നല്ല പ്രണയ ഓർമ്മകൾ സമ്മാനിച്ച ഇടവഴികൾ.........
അങ്ങനെ മച്ചാടിനെക്കുറിച്ച് പറഞ്ഞാൽ ഞാൻ കൂടുതൽ വാചാലനാക്കും.
ജീവിതത്തിലെ ഗൃഹാത്വരത്ത ഓർമ്മങ്ങൾ തൊട്ടുണർത്താൻ പറഞ്ഞാൽ ആദ്യം എന്നിലേക്ക് ഓടിയെതുന്നത് വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും പ്രതീകമായി ഇവിടുത്തുകാർ കൊണ്ടാടുന്ന മാമാങ്ക കാഴ്ചകൾ തന്നെയാണ്,
ശേഖരിച്ച് വെച്ച നാണയ തുട്ടുകൾ കൊണ്ട് മാമാങ്ക ദിവസം കളിപാട്ടങ്ങൾക്ക് വിലപേശുന്നതും,
ആകാശത്ത് ശബ്ദവർണ്ണ വിസ്മയം തീർത്ത് സ്വയം എരിഞ്ഞ് താഴെയെത്തുന്ന കരിമരുന്നുകൾ പെറുക്കി ഒരു ചെറിയ കുണ്ടന്നൂർ സുന്ദരാക്ഷനാവാൻ ശ്രമിച്ചിരുന്നതും ,വെയിലെരിഞ്ഞ വയലിൽ കാവിയെടുത്ത ചേട്ടൻമാരോടോപ്പം ആവേശ ആരവങ്ങളോടെ പൊയ് കുതിരകളെ തൊള്ളിലേറ്റാൻ കൊതിച്ചതും മെല്ലാം വിലമതിക്കാനാവതത്തും ഒരു പക്ഷെ ഇനി ജീവിതത്തിൽ വിരുന്നെതാ തത്തുംമായ ഓർമ്മകളാണ്., ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മാമാങ്ക ദിവസം എന്റെ മനസ്സ് വടക്കേനടയിലെ ആൽമര ചുവട്ടിൽ ആടി തിമ്മിർക്കുന്ന പഞ്ചവാദ്യ ആഘോഷാരവങ്ങൾക്കിടയിലൂടെ ഒരു കൗമാരകാരന്റെ എല്ലാ നിഷ്കളങ്കതയും പേറി വട്ടമിട്ട് നടക്കുന്നുണ്ടാവും.
ഇനിയും ആ നല്ലനാളിന്റെ ആഗമനത്തിനായി മൂഖനായി ഒട്ടും ആഷ്ച്ചര്യമില്ലാതെ
ഒരിക്കൽ കൂടി ഞാൻ കാത്തിരിക്കുന്നു ഈ മരുഭൂമിയിൽ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ