വിഗ്രഹങ്ങളെ തച്ചുടച്ച ഇബ്രാഹിം നബിയുടെ ത്യാഗോജ്ജ്വലമായ ജീവിതവും അള്ളാഹുവിന്റെ കാരുണ്യതിനായി ഹാജറാ ബീവി ഓടി നടന്ന സഫയും മർവ്വയും, ഇസ്മായിലിന്‍റെ പാദസ്പര്‍ശമേറ്റ സംസവും എല്ലാറ്റിനും ഉപരി ലോകസൃഷ്ട്ടിപ്പിന് തന്നെ കാരണകാരനായ അറേബ്യയുടെ രാജകുമാരന്റെ ജീവിതം കൊണ്ട് ഭാവോജ്വലമായ മണ്ണ് തരികളാൽ സമ്പന്നമായ മക്കയെന്ന പുണ്യഭൂമി ഒരിക്കല്ലെങ്കിലും ആധുനിക ഭൗതിക സുഖങ്ങളിൽ മുഴുങ്ങി കഴിയുന്ന വിശ്വാസി ജീവിതത്തിനും മരണത്തിനും ഇടയിൽ കണ്ടറിയേണ്ട സത്യങ്ങളാണ്. ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ മക്കയിലെ ഓരോ മലനിരകൾക്കും ഒരായീരം ചരിത്രങ്ങൾ കൊത്തിവെച്ച കഥകൾ നമ്മോട് പറയുവാനുണ്ട്. മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലിൽ അഹങ്കാരം കൊണ്ട് കുത്തഴിഞ്ഞ് പോയ ഒരു സമൂഹത്തിനെ വിശ്വാസത്തിന്റെ ദീപവലയത്തിലേക്ക് അകർഷിച്ച മുഹമ്മദ് എന്ന വ്യക്തിത്വത്തെ കൂടുതൽ തിരിച്ചറിയുവാനും ഉൾകൊള്ളുവാനും ഒരു വിശ്വാസി ആത്മാത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ ഈ പുണ്യഭൂമിയിൽ എത്തുവാൻ ആരോഗ്യം നഷ്ട്ടപെടുന്നതിന് മുൻപ് അള്ളാഹുവിന്റെ നാമത്തിൽ ഒരു ശ്രമം നടത്തിയേ മതിയാവൂ. ഒരു വിശ്വാസി സ്വന്തം ജീവ...
എന്റെ അനുഭവങ്ങളാണ് എന്റെ അക്ഷരങ്ങൾ