ഓരോ ഖബറും
നന്മതിന്മകളുടെ
കുടീരങ്ങളാണ്...
കൂട്ടിരിക്കാനാരുമില്ലാത്ത
മൂന്ന് പിടിയിൽ
തനിച്ചായ കുടീരം.
ഒരോ ഖബറും
തിരിച്ചറിവാണ്...
ശാശ്വതമല്ലാത്ത
ഭൂമിയെക്കുറിച്ച്,
അഴിഞ്ഞാടിയ
ജീവിതത്തെക്കുറിച്ച്.
ഓരോ ഖബറും
ആശ്വാസവും പുഞ്ചിരിയുമാണ്...
കടമകങ്ങൾ തീർത്തും
നന്മകൾ നൽകിയും
ജിവനം തീർത്തവരുടെ
ആശ്വാസവും പുഞ്ചിരിയും
ഒരു നാൾ നമ്മളും
തിരശീലയിട്ട
വെള്ളപ്പുടവചുറ്റി
മലർന്ന നിദ്രയിൽ
പുതുകാഴ്ച്ചയുള്ള
ഖബറിലേക്ക് യാത്രയാവും....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ