ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയ ദിനം

ഒരു ഫേസ്ബുക്ക് പേജ് കൊണ്ടൊ
വാട്സ് ആപ്പ് പ്രൊഫൈൽ പിക്ക് കൊണ്ടൊ വർണ്ണിയ്ക്കാൻ ആവുന്നതല്ല
നമ്മുടെ
നഷ്ട പ്രണയം.

ഒരുപക്ഷെ അങ്ങ് കാതങ്ങൾക്ക് അപ്പുറം
മറ്റൊരാൾക്ക് സ്വന്തമായി കഴിഞ്ഞിട്ട് പോലും ഇന്നൊരാൾ
നമ്മുടെ ഫേസ് ബുക്ക് പേജിലേക്കും  വാട്സ് ആപ്പ് സ്റ്റാറ്റസിലേക്കും
കണ്ണും നട്ട് നോക്കിയിരിക്കുന്നുണ്ടാവും .
ആ മനസിനെ എന്തിനാണ് നമ്മൾ
നഷ്ട പ്രണയത്തിന്റെ അക്ഷരങ്ങൾ എഴുത്തിവെച്ച്
കുത്തി നോവിക്കുന്നത്

നമ്മുടെ
നഷ്ട്ടങ്ങളും വേദനകളും
നമ്മുടെത് മാത്രമാണ്.
അത് നമ്മുടെ ഉളളിൽ
ഒരു കാറ്റ് പോലെ  തലോടിയും....
ഒരു മഴ പോലെ പെയ്തിറങ്ങിയും....
ഒരു വെയിൽ പോലെ കത്തിയെരിഞ്ഞും....
ഋതുഭേതങ്ങൾ തീർക്കട്ടെ.

പ്രണയം തളിർക്കുന്ന മനസുകൾക്കും
പ്രണയം തളർത്തിയ മനസുകൾക്കും
ഹൃദയം നിറഞ്ഞ പ്രണയദിനാശംസകൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബാല്യകാലം

എനിക്കൊരു ബാല്യമുണ്ടായിരുന്നു ചെളിയിൽ ഉഴുതു മറിഞ്ഞൊരു നല്ല ബാല്യം ചാറ്റൽ മഴയെ പീപ്പി കുട കൊണ്ട് തട്ടിമാറ്റിയ ബാല്യം കൂകും കുയില്‍ നാദത്തെ കൂകി തോൽപ്പിച്ച നിഷ്കളങ്ക ബാല്യം ഓണത്തുമ്പിക്ക് പുറകെ ഓടിതളർന്ന ബാല്യം മാവിൻ കൊമ്പിലെ മൂവാണ്ടനെ കല്ലെറിഞ്ഞ് നൊവിച്ച മധുരമുള്ള ബാല്യം കൂടെ പഠിച്ചവളെ കൂടെകൂട്ടാൻ കൊത്തിച്ചൊരു പ്രണയ ബാല്യം. മയിൽപീലി കണ്ണിനെ പുസ്തകത്താളിലൊളിപ്പിച്ചും അപ്പുപ്പൻ താടി പറത്തിയും മഷിതണ്ടൊടിച്ചും നടന്നകന്ന വഴികളിലൂടെ തിരിച്ചടുകാനാവത്ത ആ ബാല്യമിന്ന് പുതു പുസ്തകതാളിൽ നിന്നുയരുന്ന ഗന്ധമായ് ഓർമ്മകളിൽ മാത്രം.

എന്റെ പ്രണയം

പ്രണയിച്ചിട്ടുണ്ട് ആത്മാർതമായി അതും പ്രണയം എന്താണ് എന്ന് അറിയാത്ത പ്രായത്തിൽ. നിഷ്കളങ്കതയുടെ എല്ലാ മൂല്യങ്ങളും കാത്ത് സൂക്ഷിച്ച് ആ പ്രണയം ബാല്യവും കൗമാരവും പിന്നിട്ട് മുന്നോട്ട് പോയി. ജീവിതത്തിൽ യൗവനം വിരുന്നെതിയപ്പോൾ ആ പ്രണയത്തെ തട്ടിമാറ്റെണ്ടി വന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് മൗനമാണ് എന്റെ ഉത്തരം. യൗവനത്തിന്റെ വേലിയേറ്റത്തിൽ ചിതറി പോയ ആ സ്വപ്നചിപ്പികൾ തിരയുവാൻ എനിക്കിനി താൽപര്യമില്ല. ഇനിയൊരു പ്രണയത്തിന്റെ കുഞ്ഞ്കാറ്റിന് പോലും കടന്നുവരാനാവാത്ത വിധം എന്റെ ഹൃദയത്തിന്റെ വാതായനങ്ങൾക്ക് ഞാൻ താഴിട്ടിരിക്കുന്നു. അലയടങ്ങിയ കടൽ പോലെ  ശീതളമായ തടാകം പോലെ എന്റെ മനസ്സിന്ന് ശാന്തമാണ്.

തണൽ ബാലാശ്രമം

രണ്ട് ദിവസം മുൻപ് മായന്നൂരിലുള്ള "തണൽ"അനാഥ മന്ദിരത്തിലെ കുട്ടികളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഒരവസരം ലഭിച്ചു.  കുമ്പളങ്ങാടുള്ള പുതിയ സുഹൃത്ത് അനൂപേട്ടനും എന്റെ അടുത്ത സുഹൃത്തുക്കളായ സജിൽ,തൗഫി, സിയാദ്, ആഷിഖ് പിന്നെ പേരറിയാത്ത മറ്റു ചില സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു. അനുപേട്ടന്റെ വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണവും കൊണ്ടായിരുന്നു ഞങ്ങൾ അവിടെ എത്തിയത്. ഒരു അനാഥ മന്ദിരത്തിലേക്ക് ഞാന്‍ അന്നാണ് ആദ്യമായി പോകുന്നത്. ദയനീയമായ ഒരു അവസ്ഥയാണ് അനാഥത്വം. പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത ഒരുപാടു അനാഥരായ കുട്ടികള്‍...., അവരുടെ നിറമില്ലാത്ത ബാല്യം ചിലവഴിക്കേണ്ടി വരുന്ന ഒരു സ്ഥാപനം. അങ്ങിനെ ഒന്നാണ് അനാഥ മന്ദിരത്തിനു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം . പക്ഷെ തണല്‍ ബാലാശ്രമം അങ്ങിനെ ഒന്നായിരുന്നില്ല. ഒരുപാട് കുട്ടികളെ കൊണ്ട് നിറഞ്ഞ ഒരു വലിയ നടുമുറ്റമൊക്കെയുള്ള തറവാടായിരുന്നു അത്. എല്ലാവരുടെയും മുഖത്ത്‌ ആവേശവും സന്തോഷ...