ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കല്ലറ

അടക്കം ചെയ്യാത്ത  ഓർമ്മകളുടെ കല്ലറയ്ക്ക്  മുകളിൽ  വിരഹം കൊണ്ട് തീർത്ത  മെഴുക് തിരികളും  നഷ്ടങ്ങൾ കൊണ്ട് തീർത്ത ഗുൽമോഹർ പുക്കളും  നിരത്തി ഓരോ ദിനവും  സ്മരണകൾ പുതുക്കണം.
ഈയിടെയുള്ള പോസ്റ്റുകൾ

തണൽ ബാലാശ്രമം

രണ്ട് ദിവസം മുൻപ് മായന്നൂരിലുള്ള "തണൽ"അനാഥ മന്ദിരത്തിലെ കുട്ടികളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഒരവസരം ലഭിച്ചു.  കുമ്പളങ്ങാടുള്ള പുതിയ സുഹൃത്ത് അനൂപേട്ടനും എന്റെ അടുത്ത സുഹൃത്തുക്കളായ സജിൽ,തൗഫി, സിയാദ്, ആഷിഖ് പിന്നെ പേരറിയാത്ത മറ്റു ചില സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു. അനുപേട്ടന്റെ വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണവും കൊണ്ടായിരുന്നു ഞങ്ങൾ അവിടെ എത്തിയത്. ഒരു അനാഥ മന്ദിരത്തിലേക്ക് ഞാന്‍ അന്നാണ് ആദ്യമായി പോകുന്നത്. ദയനീയമായ ഒരു അവസ്ഥയാണ് അനാഥത്വം. പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത ഒരുപാടു അനാഥരായ കുട്ടികള്‍...., അവരുടെ നിറമില്ലാത്ത ബാല്യം ചിലവഴിക്കേണ്ടി വരുന്ന ഒരു സ്ഥാപനം. അങ്ങിനെ ഒന്നാണ് അനാഥ മന്ദിരത്തിനു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം . പക്ഷെ തണല്‍ ബാലാശ്രമം അങ്ങിനെ ഒന്നായിരുന്നില്ല. ഒരുപാട് കുട്ടികളെ കൊണ്ട് നിറഞ്ഞ ഒരു വലിയ നടുമുറ്റമൊക്കെയുള്ള തറവാടായിരുന്നു അത്. എല്ലാവരുടെയും മുഖത്ത്‌ ആവേശവും സന്തോഷ...

മക്കയെന്ന അനുഗ്രഹീത ഭൂമി

വിഗ്രഹങ്ങളെ തച്ചുടച്ച ഇബ്രാഹിം നബിയുടെ ത്യാഗോജ്ജ്വലമായ ജീവിതവും അള്ളാഹുവിന്റെ കാരുണ്യതിനായി ഹാജറാ ബീവി ഓടി നടന്ന സഫയും മർവ്വയും, ഇസ്മായിലിന്‍റെ പാദസ്പര്‍ശമേറ്റ സംസവും എല്ലാറ്റിനും ഉപരി ലോകസൃഷ്ട്ടിപ്പിന് തന്നെ കാരണകാരനായ അറേബ്യയുടെ രാജകുമാരന്റെ ജീവിതം കൊണ്ട് ഭാവോജ്വലമായ മണ്ണ് തരികളാൽ സമ്പന്നമായ മക്കയെന്ന പുണ്യഭൂമി ഒരിക്കല്ലെങ്കിലും ആധുനിക ഭൗതിക സുഖങ്ങളിൽ മുഴുങ്ങി കഴിയുന്ന വിശ്വാസി ജീവിതത്തിനും മരണത്തിനും ഇടയിൽ കണ്ടറിയേണ്ട സത്യങ്ങളാണ്. ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ മക്കയിലെ ഓരോ മലനിരകൾക്കും ഒരായീരം ചരിത്രങ്ങൾ കൊത്തിവെച്ച കഥകൾ നമ്മോട് പറയുവാനുണ്ട്. മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലിൽ അഹങ്കാരം കൊണ്ട് കുത്തഴിഞ്ഞ് പോയ ഒരു സമൂഹത്തിനെ വിശ്വാസത്തിന്റെ ദീപവലയത്തിലേക്ക് അകർഷിച്ച മുഹമ്മദ് എന്ന വ്യക്തിത്വത്തെ കൂടുതൽ തിരിച്ചറിയുവാനും ഉൾകൊള്ളുവാനും ഒരു വിശ്വാസി ആത്മാത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ ഈ പുണ്യഭൂമിയിൽ എത്തുവാൻ ആരോഗ്യം നഷ്ട്ടപെടുന്നതിന് മുൻപ് അള്ളാഹുവിന്റെ നാമത്തിൽ ഒരു ശ്രമം നടത്തിയേ മതിയാവൂ. ഒരു വിശ്വാസി സ്വന്തം ജീവ...

ഗുരു പറയുന്ന മതവും രാഷ്ട്രീയവും

കാലത്തിന് മുൻപേ കഥ പറഞ്ഞ് കാലം തെറ്റി ഇറങ്ങി പലതും പറയ്യാതെ പറയുകയും പറഞ്ഞതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിലെ ഓസ്കാർ സ്പർശമേറ്റ  ദൃശ്യവിസ്മ...

മരുഭൂമിയിലെ മഴ

മരുഭൂമിയിലെ മഴയ്ക്ക് ഗ്രാമവിശുദ്ധിയുടെ സൗന്ദര്യമില്ല. ചാറ്റൽ മഴയെ പുണർന്ന് വരുന്ന കാറ്റിന് തലോടുവാൻ ഇവിടെ പച്ചില കൂട്ടങ്ങളില്ല. കോൺക്രീറ്റ് സൗദങ്ങൾക്കിടയിലൂടെ തോരാതെ പെയ്തിറങ്ങുന്ന മഴയിൽ നിറഞ്ഞൊഴുകാൻ വയലുകളും,തോടുകളുംമില്ല. പെയ്ത മഴകളിൽ ന്നനയുവാൻ കാലി കൂട്ടങ്ങളില്ല. പുതുമഴയുടെ ചുണ്ടുകള്‍ ഭൂമിയിൽ മുത്തമിടുന്ന പുതുമണ്ണിന്‍ മദകഗന്ധവുംമില്ല. രാത്രി മഴയുടെ നിശബ്ദതയിൽ കലപില കൂടുവാൻ ചീവിടുകളുംമി ല്ല. തോരാത്ത മഴയിലുള്ളത് നാടിന്റെ ഓർമ്മകൾ മാത്രം. ഓർമ്മകൾ തേടി തിരികെ മടങ്ങിയാൽ നാട്ടിൽ മഴയില്ലാത്ത മരുഭൂമിയും.

പ്രണയ ദിനം

ഒരു ഫേസ്ബുക്ക് പേജ് കൊണ്ടൊ വാട്സ് ആപ്പ് പ്രൊഫൈൽ പിക്ക് കൊണ്ടൊ വർണ്ണിയ്ക്കാൻ ആവുന്നതല്ല നമ്മുടെ നഷ്ട പ്രണയം. ഒരുപക്ഷെ അങ്ങ് കാതങ്ങൾക്ക് അപ്പുറം മറ്റൊരാൾക്ക് സ്വന്തമായി കഴിഞ്ഞിട്ട് പോലും ഇന്നൊരാൾ നമ്മുടെ ഫേസ് ബുക്ക് പേജിലേക്കും  വാട്സ് ആപ്പ് സ്റ്റാറ്റസിലേക്കും കണ്ണും നട്ട് നോക്കിയിരിക്കുന്നുണ്ടാവും . ആ മനസിനെ എന്തിനാണ് നമ്മൾ നഷ്ട പ്രണയത്തിന്റെ അക്ഷരങ്ങൾ എഴുത്തിവെച്ച് കുത്തി നോവിക്കുന്നത് നമ്മുടെ നഷ്ട്ടങ്ങളും വേദനകളും നമ്മുടെത് മാത്രമാണ്. അത് നമ്മുടെ ഉളളിൽ ഒരു കാറ്റ് പോലെ  തലോടിയും.... ഒരു മഴ പോലെ പെയ്തിറങ്ങിയും.... ഒരു വെയിൽ പോലെ കത്തിയെരിഞ്ഞും.... ഋതുഭേതങ്ങൾ തീർക്കട്ടെ. പ്രണയം തളിർക്കുന്ന മനസുകൾക്കും പ്രണയം തളർത്തിയ മനസുകൾക്കും ഹൃദയം നിറഞ്ഞ പ്രണയദിനാശംസകൾ

ബാല്യകാലം

എനിക്കൊരു ബാല്യമുണ്ടായിരുന്നു ചെളിയിൽ ഉഴുതു മറിഞ്ഞൊരു നല്ല ബാല്യം ചാറ്റൽ മഴയെ പീപ്പി കുട കൊണ്ട് തട്ടിമാറ്റിയ ബാല്യം കൂകും കുയില്‍ നാദത്തെ കൂകി തോൽപ്പിച്ച നിഷ്കളങ്ക ബാല്യം ഓണത്തുമ്പിക്ക് പുറകെ ഓടിതളർന്ന ബാല്യം മാവിൻ കൊമ്പിലെ മൂവാണ്ടനെ കല്ലെറിഞ്ഞ് നൊവിച്ച മധുരമുള്ള ബാല്യം കൂടെ പഠിച്ചവളെ കൂടെകൂട്ടാൻ കൊത്തിച്ചൊരു പ്രണയ ബാല്യം. മയിൽപീലി കണ്ണിനെ പുസ്തകത്താളിലൊളിപ്പിച്ചും അപ്പുപ്പൻ താടി പറത്തിയും മഷിതണ്ടൊടിച്ചും നടന്നകന്ന വഴികളിലൂടെ തിരിച്ചടുകാനാവത്ത ആ ബാല്യമിന്ന് പുതു പുസ്തകതാളിൽ നിന്നുയരുന്ന ഗന്ധമായ് ഓർമ്മകളിൽ മാത്രം.