ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മക്കയെന്ന അനുഗ്രഹീത ഭൂമി

വിഗ്രഹങ്ങളെ തച്ചുടച്ച ഇബ്രാഹിം നബിയുടെ ത്യാഗോജ്ജ്വലമായ ജീവിതവും അള്ളാഹുവിന്റെ കാരുണ്യതിനായി ഹാജറാ ബീവി ഓടി നടന്ന സഫയും മർവ്വയും, ഇസ്മായിലിന്‍റെ പാദസ്പര്‍ശമേറ്റ സംസവും എല്ലാറ്റിനും ഉപരി ലോകസൃഷ്ട്ടിപ്പിന് തന്നെ കാരണകാരനായ അറേബ്യയുടെ രാജകുമാരന്റെ ജീവിതം കൊണ്ട് ഭാവോജ്വലമായ മണ്ണ് തരികളാൽ സമ്പന്നമായ മക്കയെന്ന പുണ്യഭൂമി ഒരിക്കല്ലെങ്കിലും ആധുനിക ഭൗതിക സുഖങ്ങളിൽ മുഴുങ്ങി കഴിയുന്ന വിശ്വാസി ജീവിതത്തിനും മരണത്തിനും ഇടയിൽ കണ്ടറിയേണ്ട സത്യങ്ങളാണ്.

ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ മക്കയിലെ ഓരോ മലനിരകൾക്കും ഒരായീരം ചരിത്രങ്ങൾ കൊത്തിവെച്ച കഥകൾ നമ്മോട് പറയുവാനുണ്ട്.

മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലിൽ അഹങ്കാരം കൊണ്ട് കുത്തഴിഞ്ഞ് പോയ ഒരു സമൂഹത്തിനെ വിശ്വാസത്തിന്റെ ദീപവലയത്തിലേക്ക് അകർഷിച്ച മുഹമ്മദ് എന്ന വ്യക്തിത്വത്തെ കൂടുതൽ തിരിച്ചറിയുവാനും ഉൾകൊള്ളുവാനും ഒരു വിശ്വാസി ആത്മാത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ ഈ പുണ്യഭൂമിയിൽ എത്തുവാൻ ആരോഗ്യം നഷ്ട്ടപെടുന്നതിന് മുൻപ് അള്ളാഹുവിന്റെ നാമത്തിൽ ഒരു ശ്രമം നടത്തിയേ മതിയാവൂ. ഒരു വിശ്വാസി സ്വന്തം ജീവിതത്തെകാളും മുഹമ്മദ് നബിയെ സ്നേഹികണമെന്ന യഥാർത്യത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് ചുട്ടുപഴുത്ത മക്കാ പരിസരവും പരുപരുത്ത കുന്നിൻ പുറങ്ങളും നമ്മുക്ക് ബോധ്യപെടുത്തി തരും.

പ്രവാചകനും അബൂബക്കർ സിദ്ധീഖും മക്കാ മുശ് രി ക്കുകളിൽനിന്ന് രക്ഷനേടാൻ അഭയം പ്രാപിച്ച സൗറ ഗുഹയുള്ള പടുകൂറ്റൻ മലമുകളിലേക്ക് ശീതികരിച്ച വാഹനത്തിലിരുന്ന് നോക്കുന്ന ഓരോ വിശ്വാസിയുടെ മനസിലും മിന്നി മറയുന്ന ഒരു ചിന്തയുണ്ട്...!  "സർവ്വശക്തനായ അള്ളാഹുവേ ഞങ്ങളുടെ പ്രവാചകനും അനുചരൻമാരും പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അനുഭവിച്ച ത്യാഗത്തിന്റെയും പരീക്ഷണങ്ങളുടെയും ലക്ഷത്തിൽ ഒരംശം പോലും ഈ കാലഘട്ടത്തിലെ ഞാനടങ്ങുന്ന മുസ്ലിം സമൂഹത്തിന് അനുഭവികേണ്ട സാഹചര്യംമില്ലല്ലോ എന്ന വികാര നിർഭരമായ ചിന്ത.

മദ്രസയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് കേട്ടറിഞ്ഞ ചരിത്രങ്ങൾക്കും കഥങ്ങൾക്കും ജീവൻ നൽകുവാൻ കിട്ടുന്ന അവസരങ്ങളാണ് ഏതൊരു വിശ്വാസിയ്ക്കും മക്കയിലേക്കുള്ള പുണ്യയാത്ര.

പച്ചപ്പിന്റെയൊ നീരുറവരുടെയൊ ഒരു കണിക പോലുംമില്ലാത്ത  മലനിരകൾക്ക് താഴെ അള്ളാഹുവിലുള്ള അപാരമായ വിശ്വാസത്തിന്റെ ഉറച്ച വേലിക്കെട്ടിൽ സ്വന്തം ഭാര്യയെയും മകനെയും തനിച്ചാക്കിയ ഇബ്രാഹിം കുടുംബത്തിന്റെ ചരിത്രം,

അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ച് തന്‍റെ ജീവിതത്തിന്‍റെ സായാഹ്നത്തില്‍ ലഭിച്ച മകന്‍ ഇസ്മായിലിനെ ബലി നൽകുന്നതിന് വേണ്ടി മിനായിലേക്ക് പുറപ്പെട്ട ഇബ്രാഹിം നബിയെ തടയാൻ ശ്രമിച്ച ഇബ്ലീസിനെ കല്ലെറിഞ്ഞോടിച്ച ജംറകളുടെ ചരിത്രം,

വര്‍ഷങ്ങളോളം സ്വര്‍ഗീയ വാസത്തില്‍ മുഴുക്കിയ ആദംനബിയുടെയും ഹവ്വബീവിയുടെയും ഭൂമിയിലെ സംഗമത്തിന് സാക്ഷ്യം വഹിച്ച ജബല് റഹ്മ  കുന്നിന്‍ താഴ്വരയിലെ അറഫയുടെ ചരിത്രം,

ചരിത്രങ്ങളുറങ്ങുന്ന മണ്ണില്‍ നിന്ന് ചരിത്രം സൃഷ്ടിക്കുന്ന മണ്ണിലേക്ക് പ്രവാചകന്‍ നടത്തിയ ഹിജ്റയുടെ ചരിത്രം,

"സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുകയെന്ന... "  ആദ്യ ഖുർആൻ സന്ദേശം മലക്ക് ജിബ്രീൽ വഴി പ്രവാചകനിലേക്ക് എത്തിച്ച ഇറാ ഗുഹയുടെ ചരിത്രം,... ഇങ്ങിനെ എണ്ണീയാൽ ഒടുങ്ങാത്ത ചരിത്ര ഭൂമിഗകൾ കണ്ടറിഞ്ഞ് ഭൂമിയുടെ പൊക്കിൾ തടമായ കഅബയിൽ ചെന്നിരുന്ന് ആത്മീയതയുടെ പുതിയൊരു ജീവിത പുലർവേളയ്ക്ക് തുടക്കം കുറിച്ച് അവസാന ത്വവാഫിലൂടെ പരിശുദ്ധമായ കഅബയെ നോക്കി വിടപറയുംമ്പോൾ മിഴികളിൽ നിന്ന് രണ്ട് തുള്ളി കണ്ണ് നീര് ആ പുണ്യഭൂമിയിൽ വീണിരിക്കും. ഇബാദത്തുകൾ ചെയ്തതിലും കൂടുതൽ ചെയ്യുവാൻ സാധിച്ചില്ലല്ലോ എന്ന വേദനയും ഒപ്പം പ്രപചനാഥൻ തുണച്ചാൽ ഈ പുണ്യഭൂമിയിലേക്ക്  ഇനിയും ഞാൻ തിരിച്ച് വരുംമെന്ന ദൃഢനിശ്ചയത്തോടെ മക്കയെ പിന്നിലാക്കി യാത്ര തിരിക്കുംമ്പോൾ സർവ്വശക്തനായ അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് ജനിച്ച കുഞ്ഞിന്റെ മനസുംമായി പുതിയൊരു ജീവിതത്തിലേക്കുള്ള തുടക്കമായിരിക്കും അത് .

ബാധ്യതകൾ നിറവേറ്റി പരിശുദ്ധ ഇസ്ലാംമിന്റെ പഞ്ചസ്തംഭം പൂർത്തികരിക്കുന്നതിനായി ഈ പുണ്യഭൂമിയിൽ എത്തുവാനുള്ള ഭാഗ്യം സർവ്വശക്തൻ ഏവർക്കും നൽകി അനുഗ്രഹിക്കട്ടെ,

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബാല്യകാലം

എനിക്കൊരു ബാല്യമുണ്ടായിരുന്നു ചെളിയിൽ ഉഴുതു മറിഞ്ഞൊരു നല്ല ബാല്യം ചാറ്റൽ മഴയെ പീപ്പി കുട കൊണ്ട് തട്ടിമാറ്റിയ ബാല്യം കൂകും കുയില്‍ നാദത്തെ കൂകി തോൽപ്പിച്ച നിഷ്കളങ്ക ബാല്യം ഓണത്തുമ്പിക്ക് പുറകെ ഓടിതളർന്ന ബാല്യം മാവിൻ കൊമ്പിലെ മൂവാണ്ടനെ കല്ലെറിഞ്ഞ് നൊവിച്ച മധുരമുള്ള ബാല്യം കൂടെ പഠിച്ചവളെ കൂടെകൂട്ടാൻ കൊത്തിച്ചൊരു പ്രണയ ബാല്യം. മയിൽപീലി കണ്ണിനെ പുസ്തകത്താളിലൊളിപ്പിച്ചും അപ്പുപ്പൻ താടി പറത്തിയും മഷിതണ്ടൊടിച്ചും നടന്നകന്ന വഴികളിലൂടെ തിരിച്ചടുകാനാവത്ത ആ ബാല്യമിന്ന് പുതു പുസ്തകതാളിൽ നിന്നുയരുന്ന ഗന്ധമായ് ഓർമ്മകളിൽ മാത്രം.

എന്റെ പ്രണയം

പ്രണയിച്ചിട്ടുണ്ട് ആത്മാർതമായി അതും പ്രണയം എന്താണ് എന്ന് അറിയാത്ത പ്രായത്തിൽ. നിഷ്കളങ്കതയുടെ എല്ലാ മൂല്യങ്ങളും കാത്ത് സൂക്ഷിച്ച് ആ പ്രണയം ബാല്യവും കൗമാരവും പിന്നിട്ട് മുന്നോട്ട് പോയി. ജീവിതത്തിൽ യൗവനം വിരുന്നെതിയപ്പോൾ ആ പ്രണയത്തെ തട്ടിമാറ്റെണ്ടി വന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് മൗനമാണ് എന്റെ ഉത്തരം. യൗവനത്തിന്റെ വേലിയേറ്റത്തിൽ ചിതറി പോയ ആ സ്വപ്നചിപ്പികൾ തിരയുവാൻ എനിക്കിനി താൽപര്യമില്ല. ഇനിയൊരു പ്രണയത്തിന്റെ കുഞ്ഞ്കാറ്റിന് പോലും കടന്നുവരാനാവാത്ത വിധം എന്റെ ഹൃദയത്തിന്റെ വാതായനങ്ങൾക്ക് ഞാൻ താഴിട്ടിരിക്കുന്നു. അലയടങ്ങിയ കടൽ പോലെ  ശീതളമായ തടാകം പോലെ എന്റെ മനസ്സിന്ന് ശാന്തമാണ്.

തണൽ ബാലാശ്രമം

രണ്ട് ദിവസം മുൻപ് മായന്നൂരിലുള്ള "തണൽ"അനാഥ മന്ദിരത്തിലെ കുട്ടികളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഒരവസരം ലഭിച്ചു.  കുമ്പളങ്ങാടുള്ള പുതിയ സുഹൃത്ത് അനൂപേട്ടനും എന്റെ അടുത്ത സുഹൃത്തുക്കളായ സജിൽ,തൗഫി, സിയാദ്, ആഷിഖ് പിന്നെ പേരറിയാത്ത മറ്റു ചില സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു. അനുപേട്ടന്റെ വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണവും കൊണ്ടായിരുന്നു ഞങ്ങൾ അവിടെ എത്തിയത്. ഒരു അനാഥ മന്ദിരത്തിലേക്ക് ഞാന്‍ അന്നാണ് ആദ്യമായി പോകുന്നത്. ദയനീയമായ ഒരു അവസ്ഥയാണ് അനാഥത്വം. പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത ഒരുപാടു അനാഥരായ കുട്ടികള്‍...., അവരുടെ നിറമില്ലാത്ത ബാല്യം ചിലവഴിക്കേണ്ടി വരുന്ന ഒരു സ്ഥാപനം. അങ്ങിനെ ഒന്നാണ് അനാഥ മന്ദിരത്തിനു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം . പക്ഷെ തണല്‍ ബാലാശ്രമം അങ്ങിനെ ഒന്നായിരുന്നില്ല. ഒരുപാട് കുട്ടികളെ കൊണ്ട് നിറഞ്ഞ ഒരു വലിയ നടുമുറ്റമൊക്കെയുള്ള തറവാടായിരുന്നു അത്. എല്ലാവരുടെയും മുഖത്ത്‌ ആവേശവും സന്തോഷ...