ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തണൽ ബാലാശ്രമം

രണ്ട് ദിവസം മുൻപ് മായന്നൂരിലുള്ള "തണൽ"അനാഥ മന്ദിരത്തിലെ കുട്ടികളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഒരവസരം ലഭിച്ചു.  കുമ്പളങ്ങാടുള്ള പുതിയ സുഹൃത്ത് അനൂപേട്ടനും എന്റെ അടുത്ത സുഹൃത്തുക്കളായ സജിൽ,തൗഫി, സിയാദ്, ആഷിഖ് പിന്നെ പേരറിയാത്ത മറ്റു ചില സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു.
അനുപേട്ടന്റെ വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണവും കൊണ്ടായിരുന്നു ഞങ്ങൾ അവിടെ എത്തിയത്.
ഒരു അനാഥ മന്ദിരത്തിലേക്ക് ഞാന്‍ അന്നാണ് ആദ്യമായി പോകുന്നത്.

ദയനീയമായ ഒരു അവസ്ഥയാണ് അനാഥത്വം. പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത ഒരുപാടു അനാഥരായ കുട്ടികള്‍...., അവരുടെ നിറമില്ലാത്ത ബാല്യം ചിലവഴിക്കേണ്ടി വരുന്ന ഒരു സ്ഥാപനം. അങ്ങിനെ ഒന്നാണ് അനാഥ മന്ദിരത്തിനു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം .
പക്ഷെ തണല്‍ ബാലാശ്രമം അങ്ങിനെ ഒന്നായിരുന്നില്ല.
ഒരുപാട് കുട്ടികളെ കൊണ്ട് നിറഞ്ഞ ഒരു വലിയ നടുമുറ്റമൊക്കെയുള്ള തറവാടായിരുന്നു അത്. എല്ലാവരുടെയും മുഖത്ത്‌ ആവേശവും സന്തോഷവും.. കളിയും ചിരിയും.....
എന്റെ മനസിലെ അനാഥമന്ദിരത്തിന്റെ ചിത്രം തന്നെ  മായ്ച്ച് കളഞ്ഞ അന്തരീക്ഷം. 'ഈ ലോകത്ത്   അനുഗ്രഹീതമായ വീട് അനാഥർക് ആദരവ് നൽകുന്ന വീടാണെന്ന' പ്രവാചക വചനം ഓർമ്മ വന്ന നിമിഷം.

കൊണ്ടു വന്ന ഭക്ഷണം സന്തോഷത്തോടെ ഞങ്ങൾ തന്നെ കുട്ടികൾക്ക് വിളമ്പി കൊടുത്തു. അവരുടെ സ്വശയത്വം നശിപ്പിക്കാതിരിക്കാൻ വേണ്ടിയായിരിക്കാം ഭക്ഷണം വാരി കൊടുക്കരുതെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഒരു രണ്ട് വയസുകാരിയുടെ നിഷ്കളങ്കമായ കണ്ണുകളിലെ അടുപ്പം ആ നിർദ്ദേശത്തെ  തെറ്റികേണ്ടി വന്നു. ദക്ഷണം വാരി കൊടുക്കുംമ്പൊ ആ രണ്ട് വയസ്സ്കാരിയുടെ മുഖത്ത് നിന്ന് ഞാൻ ഒന്ന് മനസിലാക്കി.. ജീവിതത്തിൽ ഏറ്റവും വിലയേറിയത് സ്വന്തം മാതാവിന്റെ സമീപ്യമാണെന്ന്. ബാല്യത്തിലെ അത് നഷ്ട്ടപെടുന്നവന്റെ വേദനയോളം വരില്ല മറ്റൊരു വേദനയും .
എങ്കിലും ആ കുട്ടികൾ അവിടെ സന്തുഷ്ട്ടരാണ്. ഫ്ലാറ്റ്കളിലും മതിൽ കെട്ടിനുള്ളിലും തള്ളച്ചിടുന്ന പരിഷ്കാരി ദാമ്പത്യകളുടെ സീമന്ത പുത്രിപുത്രൻമാർക്ക് കിട്ടാത്ത സ്വാതന്ത്ര്യവും സ്നേഹവും,കളിയും ചിരിയും ആവുവോളം ബാലാശ്രമത്തിലെ ആ കുട്ടികൾക്ക് കിട്ടുന്നുണ്ട്. സത്യത്തിൽ അനാഥർ ബാലശ്രമത്തിലെ കുട്ടികളല്ല, കുട്ടിക്കാലം പരിഷ്കാരങ്ങളിലും വെക്കേഷൻ ക്ലാസ്സ്‌ മുറികളിലും ചിലവിടുന്ന, കൂടെ ഓടിക്കളിക്കാനും പങ്കുവയ്ക്കാനും ആരും ഇല്ലാത്ത മതാപിതാകളുള്ള കുട്ടികളാണ് യഥാർത്ഥ അനാഥര്‍.

തണൽ ബാലശ്രമത്തിന് തുടക്കം കുറിച്ച് ഇന്നും ഈ സേവന കേന്ദ്രം നടത്തി കൊണ്ട് പോവുന്ന  ആ വലിയ വ്യക്തിത്വവുംമായി കുറച്ച് നേരം ഞങ്ങൾ സംസാരിച്ചൂ. തണലിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കി.ഒരു നേരത്തെ ഭക്ഷണത്തിന് 2500 രൂപ ചെലവ് വരുന്നുണ്ടെന്നും, ഒരുപാട് സുമനസുകൾ സഹായികാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരിയും പച്ചക്കറിയും മറ്റും കൊണ്ടുവരുന്നതാണ് പണം തന്ന് സഹായികുന്നതിലും നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബാലശ്രമത്തിന്റെ കീഴിൽ പച്ചക്കറി കൃഷിയുണ്ടെങ്കിലും പലപ്പോഴും ഇവിടുത്തെ ആവശ്യങ്ങൾക്ക് തികയാറിലത്രെ.ബാലാശ്രമത്തിന് പുറകിൽ ദേശിയ പശുക്കളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു ഗോശാല പ്രവർത്തിക്കുന്നുണ്ട്. ഗോശാലയിൽ ചെന്നെപ്പൊൾ നമ്മുടെ നാടൻ വെച്ചൂരും, കാസർക്കോട്കുള്ളനും അടക്കം പത്ത് ഇരുപത്തിയഞ്ച് ഗോകൾ നിരന്ന് നിൽക്കുന്നത് കണ്ടു.
നാടൻ ഇനങ്ങളായത് കൊണ്ട് തന്നെ പാല് നന്നേ കുറവാണെന്ന് മനസിലായി.യാതൊരു സാമ്പത്തിക ലാഭവും പ്രതീക്ഷികാതെ ഈ മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നത് കണ്ടപ്പൊ വിണ്ടും അദ്ദേഹത്തോടുള്ള മതിപ്പ് പറഞ്ഞറിയ്ക്കാൻ പറ്റാത്തത്ര ഉയരത്തിലെത്തി.
ജീവിതത്തിൽ പറ്റിയ ഒരു ചെറിയപിഴവ് കൊണ്ട് സമൂഹത്താൽ തിരസ്കരിക്കപെടുന്ന,ജീവിതം മുഴുവൻ കരയാൻ വിധിക്കപെട്ട അവിവാഹിതരായ അമ്മമാരെ സംരക്ഷിയ്ക്കാൻ ഒരു മാതൃസദനം എന്ന ലക്ഷ്യത്തിനരിക്കിലാണ് ഇപ്പൊ ഈ സ്ഥാപനം .

പോരുവാൻ നേരം ബാലാശ്രമത്തിൽ മൂന്ന് നാല് കൈക്കുഞ്ഞുങ്ങൾ ഉണ്ടെന്നറിഞ്ഞു. അവരെ കാണാനായി ഒരു റൂമിലേക്ക് ഞങ്ങൾ കയറിചെന്നു. രണ്ട് മൂന്ന് തോട്ടിലുകളിലായി ഏകദേശം നാലും, അഞ്ചും മാസമായ കുട്ടികൾ മലർന്നും കമിഴ്ന്നും കിടന്ന് കളിയ്ക്കുന്നു. അത് കണ്ടപ്പൊ സത്യത്തിൽ ഉള്ളൊന്ന് നൊന്തു......
പ്രസവം കഴിഞ്ഞ നാൾ മുതൽ കുട്ടിയെ ശിസ്രൂഷിക്കാൻ മാസ ശമ്പളത്തിന് ആയമാരെ നിയമിക്കുന്ന പുതിയ അപഹാസ്യപരിഷ്കാരമാണ് ആ നേരം ഓർമ്മ വന്നത്.
ബാലശ്രമത്തിൽ നിന്ന് പോരാൻ നേരം കുട്ടികളോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മനസിൽ ഒന്ന് നിശ്ച്ചയിച്ചു.
ഇനിയുള്ള ആഘോഷ ദിനങ്ങളിൽ ഇത്തരം കുട്ടികളുംമായി പങ്കിടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളെന്ന്.

*Special Tanks,* ഈയൊരു അവസരത്തിന് സാഹചര്യം ഒരുക്കിയ അനൂപേട്ടനും അദ്ദേഹത്തിന്റെ പ്രിയ പത്നിയ്ക്കും.

അനാഥ ശിശുക്കളുടെ തലയിൽ വാത്സല്യത്തോടെ തടകുമ്പോൾ  കൈ സ്പർശിക്കുന്ന മുടിയിഴകളുടെ എണ്ണമനുസരിച് പുണ്യം ലഭിക്കും.(അനാഥനായി വളർന്ന  പ്രവാചകൻ മുഹമ്മദ് നബി (സ) )

ameer raha.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബാല്യകാലം

എനിക്കൊരു ബാല്യമുണ്ടായിരുന്നു ചെളിയിൽ ഉഴുതു മറിഞ്ഞൊരു നല്ല ബാല്യം ചാറ്റൽ മഴയെ പീപ്പി കുട കൊണ്ട് തട്ടിമാറ്റിയ ബാല്യം കൂകും കുയില്‍ നാദത്തെ കൂകി തോൽപ്പിച്ച നിഷ്കളങ്ക ബാല്യം ഓണത്തുമ്പിക്ക് പുറകെ ഓടിതളർന്ന ബാല്യം മാവിൻ കൊമ്പിലെ മൂവാണ്ടനെ കല്ലെറിഞ്ഞ് നൊവിച്ച മധുരമുള്ള ബാല്യം കൂടെ പഠിച്ചവളെ കൂടെകൂട്ടാൻ കൊത്തിച്ചൊരു പ്രണയ ബാല്യം. മയിൽപീലി കണ്ണിനെ പുസ്തകത്താളിലൊളിപ്പിച്ചും അപ്പുപ്പൻ താടി പറത്തിയും മഷിതണ്ടൊടിച്ചും നടന്നകന്ന വഴികളിലൂടെ തിരിച്ചടുകാനാവത്ത ആ ബാല്യമിന്ന് പുതു പുസ്തകതാളിൽ നിന്നുയരുന്ന ഗന്ധമായ് ഓർമ്മകളിൽ മാത്രം.

എന്റെ പ്രണയം

പ്രണയിച്ചിട്ടുണ്ട് ആത്മാർതമായി അതും പ്രണയം എന്താണ് എന്ന് അറിയാത്ത പ്രായത്തിൽ. നിഷ്കളങ്കതയുടെ എല്ലാ മൂല്യങ്ങളും കാത്ത് സൂക്ഷിച്ച് ആ പ്രണയം ബാല്യവും കൗമാരവും പിന്നിട്ട് മുന്നോട്ട് പോയി. ജീവിതത്തിൽ യൗവനം വിരുന്നെതിയപ്പോൾ ആ പ്രണയത്തെ തട്ടിമാറ്റെണ്ടി വന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് മൗനമാണ് എന്റെ ഉത്തരം. യൗവനത്തിന്റെ വേലിയേറ്റത്തിൽ ചിതറി പോയ ആ സ്വപ്നചിപ്പികൾ തിരയുവാൻ എനിക്കിനി താൽപര്യമില്ല. ഇനിയൊരു പ്രണയത്തിന്റെ കുഞ്ഞ്കാറ്റിന് പോലും കടന്നുവരാനാവാത്ത വിധം എന്റെ ഹൃദയത്തിന്റെ വാതായനങ്ങൾക്ക് ഞാൻ താഴിട്ടിരിക്കുന്നു. അലയടങ്ങിയ കടൽ പോലെ  ശീതളമായ തടാകം പോലെ എന്റെ മനസ്സിന്ന് ശാന്തമാണ്.